കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 22 ന്
കേരള വനിതാ കമ്മീഷന്‍ ഫെബ്രുവരി 22 ന് രാവിലെ പത്ത് മുതല്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മെഗാ അദാലത്ത് നടത്തും.
രജിസ്ട്രേഷൻ പുതുക്കാൻ ഏപ്രിൽ 30 വരെ അവസരം
1995 ജനുവരി 1മുതല്‍ 2024 ഡിസംബർ 31വരെയുള്ള കാലയളവില്‍ യഥാസമയം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കു (രജിസ്ട്രേഷന്‍ കാര്‍ഡില്‍ 1994 ഒൿടോബർ മുതല്‍ 2024 സെപ്റ്റംബർ വരെ രേഖപെടുത്തിയിട്ടുള്ളവരക്ക്) www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ഈ ഓഫീസില്‍ നേരിട്ടോ ഏപ്രില്‍ 30 വരെ പുതുക്കല്‍ നടത്താം.
സ്ഥലം ലേലം ചെയ്യും
ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ കോട്ടിക്കുളം വില്ലേജില്‍ റീ സര്‍വ്വെ നമ്പര്‍ 233/13 -ല്‍പ്പെട്ട 0.0373 ഹെക്ടര്‍ സ്ഥലവും അതിലെ സകലവും മാര്‍ച്ച് 17 ന് രാവിലെ 11 ന് കോട്ടിക്കുളം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ - 0467 2204042.
കുടുംബശ്രീ വഴി പ്രവാസി ഭദ്രതാ പദ്ധതി
കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സുമായി സഹകരിച്ച പ്രവാസ ജീവിതം അവസാനിപ്പിച്ച് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വായ്പയും മറ്റു പിന്തുണാസഹായങ്ങളും കുടുംബശ്രീ മുഖേന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സുമായി ബന്ധപ്പെടണം. ഫോണ്‍ : 04994 256111