തലശേരി: കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രോജക്ടിനുള്ള ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡണ്ടിന്റെ മെഡല്‍ വി. വേണുഗോപാലിന് ലഭിച്ചു. പ്രമേഹ രോഗത്തെ ചെറുക്കാന്‍ ആരംഭിച്ച ജീവം ഓണ്‍ലൈന്‍ പ്രോഗ്രാം ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ എന്നും രാവലെ 6 മുതല്‍ 7 വരെ ശാസ്ത്രീയ വ്യായാമ പരിപാടിയില്‍ പങ്കാളികളായി. ഈ പദ്ധതി സ്‌കൂള്‍ കുട്ടികളെ പരിശീലിപ്പിച്ചത് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കോര്‍ഡിസിലും ഇടം നേടിയിരുന്നു. മെഡലിന് പുറമെ ഡിസ്ട്രിക്ട് 318 ഇയിലെ മികച്ച അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി, കെ.ടി രമേഷ് സ്മാരക അവാര്‍ഡ് എന്നിവയും വേണുഗോപാല്‍ കരസ്ഥമാക്കി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും ജേസീസ് രാജ്യാന്തര പരിശീലകനുമാണ്. തലശേരി ബ്രണ്ണന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.