വി.വി. പ്രഭാകരന്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതിയംഗം

Update: 2025-07-05 10:39 GMT

കാസര്‍കോട്: സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതിയംഗമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരനെ നോമിനേറ്റു ചെയ്തു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഹിത്യ പരിഷത്തിലെ ഉത്തര കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് പ്രഭാകരന്‍. സാഹിത്യ പരിഷത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ (മലബാര്‍ മേഖല) വരുന്ന രണ്ടു വര്‍ഷ കാലത്തിനുള്ളില്‍ വൈവിധ്യമാര്‍ന്ന സാഹിത്യ-സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കാനാണ് സാഹിത്യ പരിഷത്ത് ഭരണ സമിതി ആലോചിക്കുന്നത്. പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പ്രസിഡണ്ടും പ്രൊഫ. നെടുമുടി ഹരികുമാര്‍ ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതി ഈയിടെയാണ് ചുമതലയേറ്റത്. സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡണ്ടും നിരൂപകയുമായ ഡോ. എം. ലീലാവതി, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍, കെ.വി. മോഹന്‍കുമാര്‍, ശ്രീകുമാരി രാമചന്ദ്രന്‍, എല്‍.വി. ഹരികുമാര്‍, എ.കെ. താജുദ്ദീന്‍ എന്നിവരെയും നിര്‍വാഹക സമിതിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.

Similar News