AWARD | മോഹനം ഗുരു സന്നിധി പുരസ്‌കാരം വയലിന്‍ വിദ്വാന്‍ തിരുവിഴ ശിവാനന്ദന്
കാഞ്ഞങ്ങാട്: സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷമായി കൊടവലത്ത് പ്രവര്‍ത്തിക്കുന്ന മോഹനം ഗുരു സന്നിധി ഏര്‍പ്പെടുത്തിയ പുരസ്‌കാരം വയലിന്‍ വിദ്വാന്‍ തിരുവിഴ ശിവാനന്ദന് നല്‍കും. സമര്‍പ്പണച്ചടങ്ങും വാര്‍ഷികവും മെയ് 10ന് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ നടക്കും. ആനന്ദശ്രമം സ്വാമി മുക്താനന്ദ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ ഗുരുസന്നിധി സംഗീത വിദ്യാര്‍ത്ഥികള്‍ നാദാര്‍ച്ചന നടത്തും. വൈകിട്ട് നാലിനാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ്. കാഞ്ഞങ്ങാട് ടി.പി ശ്രീനിവാസന്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്ന് സുനില്‍ ആര്‍. ഗാര്‍ഗ്യന്‍ സംഗീത കച്ചേരി അവതരിപ്പിക്കും.
പത്രസമ്മേളനത്തില്‍ കാഞ്ഞങ്ങാട് ടി.പി ശ്രീനിവാസന്‍, പല്ലവ നാരായണന്‍, എ.എം പ്രീതി, രാജേഷ് തൃക്കരിപ്പൂര്‍, ശാലിനി കമലാക്ഷന്‍, നാരായണന്‍ വാഴക്കോട് സംബന്ധിച്ചു.