കാസര്‍കോട്: വിജയഭാരത് റെഡ്ഡിയെ പുതിയ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് വിജയഭാരത് റെഡ്ഡിക്ക് കാസര്‍കോട് ജില്ലയില്‍ നിയമനം ലഭിച്ചത്. നിലവിലെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡി. ശില്‍പ അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ സി.ബി.ഐയിലേക്ക് പോകുന്ന ഒഴിവിലാണ് വിജയഭാരത് റെഡ്ഡിക്ക് നിയമനം ലഭിച്ചത്.