കാസര്‍കോട്: കര്‍ണാടക സംസ്ഥാന പത്രപ്രവര്‍ത്തക സംഘം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കാസര്‍കോട്ടുകാരനായ കന്നഡ പത്രപ്രവര്‍ത്തകന്‍ വി.ജി. കാസര്‍കോട് അര്‍ഹനായി. കാസര്‍കോട് കേന്ദ്രീകരിച്ച് സ്തുത്യര്‍ഹമായ നിലയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതു പരിഗണിച്ചാണ് അവാര്‍ഡെന്ന് പത്രപ്രവര്‍ത്തക സംഘം അധ്യക്ഷന്‍ ശിവാനന്ദ തറഡൂറു, സെക്രട്ടറി ബി.പി. ലോകേഷ് എന്നിവര്‍ അറിയിച്ചു. ഇന്നും നാളെയുമായി തുംകൂറില്‍ നടക്കുന്ന കര്‍ണാടക സംസ്ഥാന പത്രപ്രവര്‍ത്തക സമ്മേളനത്തില്‍ പുരസ്‌ക്കാരം സമ്മാനിക്കും.