വയലും വീടും ഹരിത പുരസ്‌കാരം ഡോ. സന്തോഷ് കുമാര്‍ കൂക്കളിന്

By :  Sub Editor
Update: 2024-12-21 10:54 GMT

കാസര്‍കോട്: പുല്ലൂര്‍-പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയലും വീടും കൂട്ടായ്മയുടെ വയലും വീടും ഹരിത പുരസ്‌കാരം ഡോ. സന്തോഷ് കുമാര്‍ കൂക്കളിന്. ശാസ്ത്രലോകത്ത് വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയ സന്തോഷി ന്റെ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 13 ഇനം കവുങ്ങുകളെ സംരക്ഷി ക്കുന്നതിനോടൊപ്പം കാര്‍ഷിക മേഖലയിലെ സന്തോഷിന്റെ ഇടപെടലും ശ്രദ്ധേയമാണ്.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ആന്റ് ഫോര്‍മര്‍ ഹെഡ് കണ്ണൂര്‍ ഐ.സി.എ.ആര്‍ ഡോ. കെ. ചന്ദ്രന്‍, ജിനോം സേവര്‍, രവീന്ദ്രന്‍ കൊടക്കാട് എന്നിവരാണ് അവാര്‍ഡ് നിര്‍ണായക സമിതിയിലെ അംഗങ്ങള്‍. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് നാളെ പെരിയ ആയമ്പാ റയില്‍ നടക്കുന്ന വയലും വീടും ഹരിത സംഗമത്തില്‍ ഉദുമ മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ സമ്മാനിക്കും.

തൃശൂര്‍ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഗവാസ് രാഗേഷ് സംഗമം ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ ജൂറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ. ചന്ദ്രന്‍, വയലും വീടും ഭാരവാഹികളായ ജനാര്‍ദ്ദനന്‍ പാണൂര്‍, കണ്ണാലയം നാരായണന്‍, രവീന്ദ്രന്‍ കൊടക്കാട്, എ. ബാലകൃഷ്ണന്‍ സംബന്ധിച്ചു.

Similar News