യു.കെയില്‍ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് നേടി റിഷാന്‍ പൂച്ചക്കാട്

By :  Sub Editor
Update: 2025-07-07 11:29 GMT

പള്ളിക്കര: ഇംഗ്ലണ്ട് കേന്ദ്രീകരിച്ചുള്ള ജേര്‍സി ഫൈനാന്‍സ് കമ്പനി വര്‍ഷം തോറും നല്‍കി വരുന്ന റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ്-25 പൂച്ചക്കാട് സ്വദേശി റിഷാന്‍ ഷാഫി ആലക്കോടിന്. ലോകത്തെ വന്‍കിട ഫൈനാന്‍സ് ആന്റ് ഓഡിറ്റിംഗ് കമ്പനികളുടെ കൂട്ടായ്മയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. റിഷാനെ കൂടാതെ യു.കെ സ്വദേശിയും ഇന്ത്യക്കാരനായ പഞ്ചാബ് സ്വദേശിയുമാണ് അവസാന റൗണ്ടില്‍ മത്സരത്തിനുണ്ടായിരുന്നത്. ലണ്ടനിലെ ഇ.വൈ ഫൈനാന്‍സ് കമ്പനിയില്‍ മൂന്ന് വര്‍ഷമായി അസി. മാനേജറായി ജോലി ചെയ്തുവരുന്ന റിഷാന്‍ വിദേശ യൂണിവേഴ്‌സിറ്റിയിലടക്കം ഉപരിപഠനം നടത്തി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായാണ് ജോലിയില്‍ പ്രവേശിച്ചത്. യു.എ.ഇ കെ.എം.സി.സി ഷാര്‍ജാ കമ്മറ്റി റിലീഫ് സെല്‍ കണ്‍വീനര്‍ പൂച്ചക്കാട്ടെ ആലക്കോട് തറവാട്ടില്‍ ഷാഫിയുടേയും ഫാത്തിമ സാഹിറയുടേയും മകനാണ്. ഹാഷിം ഷംനാടിന്റെ മകന്‍ ആരിഫിന്റെ മകള്‍ ലിയിനാ ആരിഫാണ് ഭാര്യ.

Similar News