തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ഈ വര്‍ഷത്തെ ടെലിവിഷന്‍ പുരസ്ക്കാരത്തിന് കാസര്‍കോട് സ്വദേശിയായ സിനിമ-സീരിയല്‍ അഭിനേതാവ് പ്രയാണ്‍ വിഷ്ണു അര്‍ഹനായി. മലയാള ടെലിവിഷന്‍ സീരിയലുകളിലെ മികച്ച താരജോഡികള്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് വിഷ്ണുവും സുസ്മിത പ്രഭാകരനും അര്‍ഹരായത്. ഫ്ളവേഴ്സ് ടി.വിയിലെ 'സുഖമോ ദേവി' മെഗാ പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളായ നന്ദനെ പ്രയാണ്‍ വിഷ്ണുവും ദേവികയെ സുസ്മിത പ്രഭാകരനുമാണ് അവതരിപ്പിക്കുന്നത്. സുസ്മിത ഗുരുവായൂര്‍ സ്വദേശിനിയാണ്. കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരന്റെയും കെ.പി. വത്സല കുമാരിയുടെയും മകനാണ് പ്രയാണ്‍ വിഷ്ണു. നാല് സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷമാണ് സീരിയല്‍ രംഗത്തേക്ക് മാറിയത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത്ത് അവാര്‍ഡുകള്‍ സമ്മാനിച്ചു. വിഖ്യാതചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്, ടി.വി ചന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.