നിയമസഭ സംഘടിപ്പിച്ച സംസ്ഥാന ഉപന്യാസ മത്സരം: കാസര്‍കോട് സ്വദേശി മുബശ്ശിറിന് ഒന്നാം സ്ഥാനം

By :  Sub Editor
Update: 2025-06-26 09:34 GMT

മുബശ്ശിറിന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ക്യാഷ് അവാര്‍ഡ് സമ്മാനിക്കുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് കേരള നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തില്‍ കോളേജ് വിഭാഗത്തില്‍ കാസര്‍കോട് ദേളി ജംഗ്ഷന്‍ സ്വദേശി മുഹമ്മദ് മുബശ്ശിറിന് ഒന്നാം സ്ഥാനം. കുറ്റ്യാടി സിറാജുല്‍ ഹുദാ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസില്‍ നിന്ന് മതപഠനവും ഇഗ്‌നോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ഡിഗ്രിയും നേടിയ മുബശ്ശിര്‍ ഹസ്ബുല്ലാഹ് തളങ്കരയുടെയും ടി.എ സഫിയയുടെയും മകനാണ്. കേരള നിയമസഭ ആര്‍. ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ നടന്ന പരിപാടിയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു.


Similar News