ബയോടെക്‌നോളജിയില്‍ ഷബിത്ത് രാജിന് പി.എച്ച്.ഡി

By :  Sub Editor
Update: 2025-07-31 10:24 GMT

കാസര്‍കോട്: ബാരിക്കാട് ഉജ്ജങ്കോട് സ്വദേശി കെ. ഷബിത്ത് രാജിന് ബയോടെക്‌നോളജിയില്‍ ഡോക്ടറേറ്റ്. ചനിയ പൂജാരിയുടെയും മീനാക്ഷിയുടെയും മകനാണ്. ഫരീദാബാദിലെ റീജിയണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ സമര്‍പ്പിച്ച തീസിസിനാണ് ഷബിത്ത് രാജ് ബയോടെക്‌നോളജിയില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫി (പി.എച്ച്ഡി) ബിരുദം നേടിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.ജി.സി.ബി)യിലാണ് ഗവേഷണം നടത്തിയത്. അണങ്കൂര്‍ ജി.എല്‍.പി. സ്‌കൂള്‍, കാസര്‍കോട് ബി.ഇ.എം. ഹൈസ്‌കൂള്‍ കാസര്‍കോട് ഗവ. കോളേജ്, തിരുവനന്തപുരം പാളയം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. നിലവില്‍ പൂനെയിലെ ഐ.സി.എം.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി)യില്‍ ജോലി ചെയ്യുന്നു.

Similar News