കാസര്‍കോട്: കാസര്‍കോട് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായിരുന്ന സവിത പുണ്ടൂര്‍ ഇനി കാസര്‍കോട് ഡി.ഇ.ഒ. ഏറെ കാലത്തിന് ശേഷമാണ് കാസര്‍കോട്ട് വനിതാ ഡി.ഇ.ഒ പദവിയിലെത്തുന്നത്. മധൂര്‍ മന്നിപ്പാടി സ്വദേശിനിയാണ്. ഷിറിയ ഗവ. ഹൈസ്‌കൂളില്‍ ഹെഡ്മിസ്ട്രസ്സായും കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിയായി വിരമിച്ച രാജ്കുമാര്‍ മധൂരിന്റെ ഭാര്യയാണ്. റിട്ട. അധ്യാപകരായ കൃഷ്ണരാജ പുണിച്ചിത്തായയുടെയും രത്നാവതി ടീച്ചറുടെയും മകളാണ്.