ബാറ്റിംഗ് മികവിലൂടെ റഹാന്‍ നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമില്‍
By : Sub Editor
Update: 2025-05-12 10:23 GMT
കാസര്‍കോട്: 16-ാം വയസില്‍ തന്നെ 19ന് വയസിന് താഴെയുള്ളവരുടെ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും ബാറ്റിംഗിലൂടെ റഹാന്‍ നോര്‍ത്ത് സോണ്‍ ടീമില്‍ ഇടം നേടി. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലും തലശേരി കൊണോര്‍ വയല്‍ സ്റ്റേഡിയത്തിലുമായി നടന്ന ജില്ലകള്‍ തമ്മിലുള്ള മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കാസര്‍കോട് ജില്ലാ ടീമിലെ റഹാന്‍ നോര്‍ത്ത് സോണ്‍ ടീമില്‍ ഇടം നേടിയത്. കണ്ണൂരിനെതിരെ 95 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. കോഴിക്കോടിനെതിനെ 24 പന്തില്‍ 32 റണ്‍സും മലപ്പുറത്തിനെതിരെ 23 പന്തില്‍ 36 റണ്‍സും നേടി. സ്പിന്‍ ബൗളറും കൂടിയാണ്. മുന്‍ ക്രിക്കറ്റ് താരം നാച്ചു സ്‌പോര്‍ട്‌സ് ലൈനിന്റെ മകനാണ്. കാസര്‍കോടിന്റെ ആഷിഷ് മണികണ്ഠനും നോര്‍ത്ത് സോണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.