പി.യു. വാര്‍ഷിക പരീക്ഷയില്‍ യേനപ്പോയ പി.യു. കോളേജിന് തിളക്കമാര്‍ന്ന നേട്ടം
മംഗളൂരു: പി.യു. വാര്‍ഷിക പരീക്ഷയില്‍ മംഗളൂരു യേനപ്പോയ പി.യു. കോളേജിന് തിളക്കമാര്‍ന്ന നേട്ടം. ദാഷാ റഹീം ഫര്‍ഹാന, ഫഹീമ ഫാത്തിമ കെ.പി. എന്നിവര്‍ 600ല്‍ 586 മാര്‍ക്ക് നേടി ടോപ്പര്‍മാരായി. ആയിഷ ഷംറീന്‍, ആയിഷ എന്നിവര്‍ക്ക് 584 മാര്‍ക്ക് ലഭിച്ചു. മര്‍ഹം സുലൈഖ 582 മാര്‍ക്ക് നേടി. മുഹമ്മദ് സുഹൈല്‍, അഫ്‌റ ബാനു, ആയിഷ തഹാനി, ആയിഷ ഷാസിയ, ഫാത്തിമ നഹിമത്ത്, ആയി ഷ റാഷാ അബ്ദുല്‍, ഖുബൈ ബ അസ്‌ന അബ്ദുല്‍, ആയിഷത്ത് ഷിന്‍സ ഷിഫ്‌ന, മുഹമ്മദ് മുസ്തഫ സുഹൈല്‍, ബി.എം. നിംബ്രിഷ ഖദീജ, ഖദീജത്തുല്‍ തസ്ഫിയ, ഫാത്തിമത്ത് ഷാസിയ, ഇബ്രാഹിം നാസിം, സാദിയ ഫാറൂഖ് ആയിഷ, ഷിമ അഫ്രീന്‍ എന്നിവരും മികച്ച വിജയം നേടി. ഉന്നത വിജയം നേടിയവരില്‍ നല്ലൊരു ശതമാനം പേരും കാസര്‍കോട് സ്വദേശികളാണ്. യേനപ്പോയ കോളേജില്‍ പി.യു., സി.ബി.എസ്.ഇ. സയന്‍സ്, കൊമേര്‍ സ് വിഭാഗങ്ങളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുകയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിദഗ്ധ ഫാക്കല്‍റ്റികളുടെ നേതൃത്വത്തില്‍ നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി., സി.എ. പരിശീലനങ്ങള്‍ നല്‍കി വരികയാണ്. വിവിധ സ്‌കൂളുകളിലെ ഒന്നാം റാങ്കുകാര്‍ക്ക് സൗജന്യ സീറ്റുകളും കേരള എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 95 ശതമാനത്തിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പുകളും നല്‍കിവരുന്നതായും കാസര്‍കോട് വരെ വാഹന സൗകര്യം ലഭ്യമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.