കാഞ്ഞങ്ങാട്: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ കവിതാ പുരസ്‌കാരത്തിന് കവിയും നോവലിസ്റ്റും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭനെ തിരഞ്ഞെടുത്തു. 10,001 രൂപയും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം ഓഗസ്റ്റ് രണ്ടിന് കോട്ടയം കുമരകത്ത് നടക്കുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ സാഹിത്യ സമ്മേളന ചടങ്ങില്‍ സമ്മാനിക്കും. നേര ത്തെ കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി റിസര്‍ച്ച് ഫെലോഷിപ്പ്, വൈലോപ്പിള്ളി പുരസ്‌കാരം, ചങ്ങമ്പുഴ പ്രവാസി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.