കാഞ്ഞങ്ങാട്: ജില്ലയിലെ മികച്ച പൊലീസ് ഓഫീസറായി ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിനെ തിരഞ്ഞെടുത്തു. കുറ്റാന്വേഷണ മികവ്, ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം, സ്റ്റേഷന്‍ പരിധിയില്‍ മികച്ച സാമൂഹ്യ അന്തരീക്ഷം തുടങ്ങിയ ഒട്ടേറെ നിലയില്‍ പ്രവര്‍ത്തിച്ചതിനാണ് ജില്ലാ പൊലീസ് മേധാവി ബി. വി വിജയഭാരത റെഡ്ഡി മികച്ച പൊലീസ് ഓഫീസറായി തിരഞ്ഞെടുത്തത്. അനുമോദന പത്രം നല്‍കിയാണ് ആദരിച്ചത്. നീലേശ്വരം ബങ്കളം സ്വദേശിയാണ്.