നൂറാം അന്താരാഷ്ട്ര റാലിയിലും മൂസാ ഷരീഫിന് മിന്നും ജയം; എ.ആര്‍.സി-3, എന്‍.ആര്‍.സി-3 വിഭാഗങ്ങളില്‍ ജേതാക്കള്‍

By :  Sub Editor
Update: 2025-09-24 10:56 GMT

ആഫ്രിക്കന്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ എ.ആര്‍.സി-3, എന്‍.ആര്‍. സി-3 വിഭാഗങ്ങളില്‍ ജേതാക്കളായ മൂസാ ഷരീഫ് - നവീന്‍ പുലിഗില്ല സഖ്യം

കാസര്‍കോട്: നൂറാം അന്താരാഷ്ട്ര റാലിയില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ച മൂസാ ഷരീഫിന് നൂറാം റാലിയിലും മികച്ച നേട്ടം. കഴിഞ്ഞദിവസം ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ സമാപിച്ച ആഫ്രിക്കന്‍ കാര്‍റാലി ചാമ്പ്യന്‍ ഷിപ്പില്‍ എ.ആര്‍. സി-3, എന്‍.ആര്‍.സി-3 വിഭാഗങ്ങളില്‍ മൂസാ ഷരീഫ് - നവീന്‍ പുലിഗില്ല സഖ്യം ജേതാക്കളായി. വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 23 ടീമുകള്‍ മത്സരിച്ച റാലിയില്‍ ഓവറോള്‍ വിഭാഗത്തില്‍ ഏഴാം സ്ഥാനവും ഈ ടീം നേടിയിട്ടുണ്ട്. 320 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 9 സ്‌പെഷ്യല്‍ സ്റ്റേജുകള്‍ അടങ്ങിയതും സാഹസികത നിറഞ്ഞ പാതയിലൂടെയുള്ളതുമായിരുന്നു ആഫ്രിക്കന്‍ കാര്‍റാലി ചാമ്പ്യന്‍ഷിപ്പ്. അടുത്തവര്‍ഷം ആഫ്രിക്കന്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ മുഴുവന്‍ വിഭാഗങ്ങളിലും മത്സരിക്കാന്‍ ഒരുങ്ങുകയാണ് ഈ സഖ്യം.


Similar News