എട്ടാമതും ദേശീയ കാര്‍ റാലി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി മൂസാ ഷരീഫിന് ചരിത്ര നേട്ടം
കാസര്‍കോട്: ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫ് ഇന്ത്യ ബംഗളൂരുവില്‍ സംഘടിപ്പിച്ച ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് -2024 ന്റെ അവസാന റൗണ്ടായ ബ്ലൂ-ബാന്റ് സ്‌പോര്‍ട്‌സ് കെ. 1000 റാലി സമാപിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലായ മൂസാ ഷരീഫ്-കര്‍ണാ കദൂര്‍ സഖ്യം ദേശീയ കാര്‍ റാലി ചാമ്പ്യന്‍പട്ടം മാറോടണച്ചു. എട്ടാമതും ദേശീയ കാര്‍ റാലി കിരീടത്തില്‍ മുത്തമിടുക വഴി മൂസാ ഷരീഫ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ റാലി ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ റാലി എസ്.യു.വി. ചാമ്പ്യന്‍ഷിപ്പിലും നേരത്തെ ഓരോ തവണ ജേതാവായ മൂസാ ഷരീഫ് 10 ദേശീയതല ചാമ്പ്യന്‍ഷിപ്പില്‍ ഇതോടെ ജേതാവായിരിക്കുകയാണ്. ഒരു കോ-ഡ്രൈവറും ഇതുവരെ കൈവരിക്കാത്ത ചരിത്ര നേട്ടമാണിത്. ഇന്ത്യയുടെ നമ്പര്‍ വണ്‍ റാലി ഡ്രൈവറായ ഗൗരവ് ഗില്ലിന് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ റണ്ണറപ്പായി തൃപ്തിപ്പെടേണ്ടിവന്നു. മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയാണ് മൂസാ ഷരീഫ്.