ബംഗളൂരു: ഡോ. മോഹന്‍ കുണ്ടാറിന് ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേര്‍സ് അസോസിയേഷന്‍ വിവര്‍ത്തന പുരസ്‌കാരം. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിന്റെ കന്നഡ വിവര്‍ത്തനത്തിനാണ് പുരസ്‌കാരം. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 26ന് ബംഗളൂരുവിലെ നയനസഭാംഗണ, രവീന്ദ്ര കലാക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹാനഗല്‍ നിര്‍വഹിക്കും. അടുത്ത വര്‍ഷം പുരസ്‌കാരം മറ്റ് ദ്രാവിഡ ഭാഷകളില്‍ നിന്നുള്ള മലയാള വിവര്‍ത്തനത്തിനും നല്‍കുമെന്ന് ഡി.ബി.ടി.എ. പ്രസിഡണ്ട് ഡോ. സുഷമ ശങ്കര്‍ അറിയിച്ചു.