എം.എന്‍ സത്യാര്‍ത്ഥി പുരസ്‌കാരം കെ.വി കുമാരന്‍ മാസ്റ്റര്‍ക്ക്
By : Sub Editor
Update: 2025-06-11 10:50 GMT
കോഴിക്കോട്: വിവര്‍ത്തകനും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന എം.എന്‍ സത്യാര്‍ത്ഥിയുടെ പേരില്‍ സത്യാര്‍ത്ഥി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം കാസര്‍കോട് സ്വദേശി കെ.വി കുമാരന്‍ മാസ്റ്റര്‍ക്ക്. ജൂലൈ 6ന് മാനഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.എം ബഷീര്‍ പുരസ്‌കാരം സമര്‍പ്പിക്കും.