മഹാകവി പി. സ്മാരക ട്രസ്റ്റ് കവിതാ പുരസ്‌ക്കാരം മാധവന്‍ പുറച്ചേരിക്ക്
By : Sub Editor
Update: 2025-05-13 11:01 GMT
കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഇരുപത്തിയെട്ടാമത് മഹാകവി പി. സ്മാരക കവിതാ പുരസ്‌ക്കാരത്തിന് കവി മാധവന്‍ പുറച്ചേരിയുടെ ഉച്ചിര എന്ന കവിതാ സമാഹാരം അര്‍ഹമായി. 20,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. 28ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന പി. അനുസ്മരണ പരിപാടിയില്‍ വെച്ച് പുരസ്‌ക്കാരം നല്‍കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.