മഹാരാഷ്ട്രയില്‍ നിന്നുവന്ന് ബെദിരയില്‍ പഠിച്ച് ഹിഫ്‌സാന്‍ അഹമ്മദിന് എസ്.എസ്.എല്‍.സിയില്‍ മികച്ച മാര്‍ക്ക്
By : Sub Editor
Update: 2025-05-14 11:15 GMT
കാസര്‍കോട്: മുംബൈയില്‍ നിന്ന് കാസര്‍കോട്ടെത്തി കുടുംബസമേതം ഇവിടെ താമസമാക്കിയ അതിഥി തൊഴിലാളിയുടെ മകന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം. മഹാരാഷ്ട്ര സ്വദേശി ഹിഫ്‌സാന്‍ അഹമ്മദാണ് ബെദിര പി.ടി.എം സ്‌കൂളില്‍ പഠിച്ച് എസ്.എസ്.എല്‍.സി പരീക്ഷയെഴുതി മികച്ച മാര്‍ക്ക് നേടിയത്. മരംമുറി ജോലിക്കാരനായ പിതാവിനൊപ്പമാണ് ഹിഫ്‌സാന്‍ അഹമ്മദ് കാസര്‍കോട്ട് താമസിച്ച് മലയാളം മീഡിയം സ്‌കൂളില്‍ പഠനം നടത്തിയത്. അവധി ദിവസങ്ങളില്‍ ഹിഫ്‌സാന്‍ അഹമ്മദ് സഹായിയായി പിതാവിനൊപ്പം മരമുറി ജോലിയില്‍ ഏര്‍പ്പെടുമായിരുന്നു. മാതാവും പിതാവും ഹിന്ദിയാണ് സംസാരിക്കുന്നുവെങ്കിലും ഹിഫ്‌സാന്‍ മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യും.