ഹെല്‍ത്ത് ആന്റ് സയന്‍സ് യൂണിവേഴ്‌സിറ്റി പരീക്ഷ; റാങ്കിന്‍ തിളക്കത്തില്‍ മാര്‍ത്തോമ കോളേജ്

By :  News Desk
Update: 2025-01-29 07:51 GMT
ഹെല്‍ത്ത് ആന്റ് സയന്‍സ് യൂണിവേഴ്‌സിറ്റി പരീക്ഷ; റാങ്കിന്‍ തിളക്കത്തില്‍ മാര്‍ത്തോമ കോളേജ്

മഹിത സാറാ സാം, ഡിന്റോ ജോസ്‌

  • whatsapp icon

കാസര്‍കോട്: കേരള ഹെല്‍ത്ത് ആന്റ് സയന്‍സ് യൂണിവേഴ്‌സിറ്റി ബി.എ. എസ്.എല്‍.പി. (ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പതോളജി) പരീക്ഷയില്‍ റാങ്ക് തിളക്കത്തില്‍ കാസര്‍കോട്, ബദിയടുക്ക മാര്‍ത്തോമ കോളേജ് ഓഫ് സ്‌പെഷ്യല്‍ എജുക്കേഷന്‍.

നൂറുശതമാനം വിജയം നേടിയതിന് പുറമെ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നും മൂന്നും റാങ്കുകള്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. ആകെ 40 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മുഴുവന്‍ വിദ്യാര്‍ത്ഥികളും മികച്ച വിജയം നേടി. മാര്‍ത്തോമ കോളേജിലെ വിദ്യാര്‍ത്ഥിനികളായ പത്തനംതിട്ട അടൂര്‍ സ്വദേശിനി മഹിത സാറ സാം ഒന്നാം റാങ്കും കൊല്ലം പൂയപ്പള്ളി സ്വദേശിനി ഡിന്റോ ജോസ് മൂന്നാം റാങ്കും നേടി.


Similar News