ഡോ. ജനാര്‍ദ്ദന നായിക്കിന് വീണ്ടും ഫെല്ലോഷിപ്പ്

By :  Sub Editor
Update: 2024-12-16 10:29 GMT

ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഫെല്ലോഷിപ്പ് അവാര്‍ഡ് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. ജനാര്‍ദ്ദന നായിക് സി.എച്ച്. സ്വീകരിക്കുന്നു

കാസര്‍കോട്: ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇത്തവണത്തെ ഫെല്ലോഷിപ്പ് അവാര്‍ഡിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. ജനാര്‍ദ്ദന നായിക് സി.എച്ച് അര്‍ഹനായി. കൊച്ചിയില്‍ നടന്ന ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തില്‍ ഫെല്ലോഷിപ്പ് സമ്മാനിച്ചു. ഡോ. ജനാര്‍ദ്ദന നായിക് നേരത്തെ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സ്, അക്കാദമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യാലിറ്റി എന്നിവയില്‍ നിന്ന് ഫെലോഷിപ്പുകള്‍ നേടിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തനത്തിന് പുറമെ സാംസ്‌കാരിക, സാമൂഹ്യ രംഗത്തും മാന്യ ചുക്കിനട്ക്ക സ്വദേശിയായ ഡോക്ടര്‍ സജീവമാണ്. സംസ്ഥാന-ദേശീയ സമ്മേളനങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Similar News