കാഞ്ഞങ്ങാട്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാമനായി ദുര്‍ഗ ഹൈസ്‌ക്കൂളിന് സമീപം ആളറായില്‍ എസ്. അരവിന്ദ്. സംസ്ഥാനത്ത് 54-ാം റാങ്കുകാരനാണ്. 570.46 ആണ് സ്‌കോര്‍. എല്‍.ഐ.സി കാഞ്ഞങ്ങാട് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ. ശിവരാമന്റെയും കാഞ്ഞങ്ങാട് ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍ വി. സന്ധ്യയുടെയും മകനാണ്. കേന്ദ്രീയ വിദ്യാലയത്തിലാണ് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. പ്ലസ്ടു പഠനം ദുര്‍ഗയിലായിരുന്നു. ഒരു വര്‍ഷം പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററില്‍ കോച്ചിംഗ് നടത്തി. ചെന്നൈ ഐ.ഐ.ടിയില്‍ നേവല്‍ ആര്‍കിടെക്ചര്‍ ഓഷ്യന്‍ എഞ്ചിനീയറിംഗിന് ചേരുന്നതായും അഡ്മിഷന്‍ ലഭിച്ചതായും അരവിന്ദ് പറഞ്ഞു.