ഡോ. എന്‍.പി രാജന്‍ സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

By :  Sub Editor
Update: 2025-03-19 10:49 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സ്ഥാപകന്‍ ഡോ. എന്‍.പി രാജന്റെ സ്മരണാര്‍ത്ഥമുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ജില്ലാ ആസ്പത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. എസ്. മീനാകുമാരിക്കും മികച്ച പാലിയേറ്റീവ് പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് ചെറുവത്തൂര്‍ സി.എച്ച്.സിയിലെ പി. രഞ്ജിനിക്കും മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ജില്ലാ ആസ്പത്രിയിലെ എ. ഹസീനയ്ക്കും മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡ് കാസര്‍കോട് ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥന്‍ ഖലീഫ ഉദിനൂരിനും നല്‍കും. നാളെ രാവിലെ 10.30ന് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അവാര്‍ഡ് വിതരണം നടത്തും. ക്യാന്‍സര്‍ ബാധിതനായി മരിച്ച മധു അടമ്പിലിന്റെ കുടുംബത്തിന് പാലിയേറ്റീവ് സൊസൈറ്റി നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ചടങ്ങ് നിര്‍വഹിക്കും.

Similar News