കാസര്‍കോട്: വിദ്യാഭ്യസത്തിനും ശാസ്ത്രഗവേഷണത്തിനും നല്‍കിയ സംഭാവനകള്‍ക്ക് മംഗല്‍പാടി സ്വദേശിയായ ഡോ. മുനീറിന് ഇന്‍ഡോ-അമേരിക്കന്‍ പുരസ്‌കാരം. യു.എസിലെ ഹാക്കന്‍സാക്ക് മെറിഡിയന്‍ ഹെല്‍ത്ത് ജെഫ്കെ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ന്യൂറോസയന്‍സ്റ്റിസ്റ്റും അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. മുനീര്‍. ന്യൂ യോര്‍ക്കില്‍ ഇന്ത്യന്‍ മുസ്ലിം കൗണ്‍സില്‍ നടത്തിയ ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിനയ ശ്രീകാന്ത് പ്രധാനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മൊറോക്കോ കോണ്‍സല്‍ ജനറല്‍ അബ്ദെല്‍കാദര്‍ ജമൗസി മുഖ്യാതിഥിയായിരുന്നു. റട്‌ഗേര്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഡോ. സെലീനയാണ് ഭാര്യ.