ദേശീയ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ ഡോ. മുഹമ്മദ് അഫ്‌സലിന് അംഗീകാരം

Update: 2024-12-18 09:10 GMT

ചെമ്മനാട്: പൊതുവിദ്യാലയങ്ങളിലൂടെ പഠനമികവിലേയ്ക്ക് വളര്‍ന്ന ചെമ്മനാട് സ്വദേശി ഡോ. സി.എം. മുഹമ്മദ് അഫ്‌സലിന് ദേശീയതല അംഗീകാരം. വാരണാസിയില്‍ നടന്ന ഗാസ്ട്രോ എന്ററോളജി ദേശീയ കോണ്‍ഫറന്‍സിലാണ് ഡോ. അഫ്‌സല്‍ മികവ് തെളിയിച്ചത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട എന്‍ഡോസ്‌കോപ്പി ക്ലിനിക്കില്‍ മികച്ച രോഗി വിവര പ്രതിപാദനങ്ങളില്‍ ഒന്നായി അഫ്‌സലിന്റെ അവതരണം തിരഞ്ഞെടുക്കപ്പെട്ടു.

ഇപ്പോള്‍ ഗ്യാസ്‌ട്രോ എന്ററോളജിയില്‍ ഉന്നത പഠനം നടത്തുന്ന ഡോ. അഫ്‌സല്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് എം.ബി.ബി.എസും എം.ഡിയും പൂര്‍ത്തിയാക്കിയത്. ചെമ്മനാട് വെസ്റ്റ് ഗവ: യു.പി. സ്‌കൂളില്‍ ആയിരുന്നു പ്രാഥമിക പഠനം. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായിരുന്നു പഠനം. ഹാജി സി.എം. ഇബ്രാഹീം-ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഡോ. ഹിബ തളങ്കരയാണ് ഭാര്യ.

Similar News