ഡോ. ജമാല്‍ അഹമ്മദിന് കെ.ജി.എം.ഒ.എ പുരസ്‌കാരം

Update: 2025-01-08 09:58 GMT

കാസര്‍കോട്: ജനറല്‍ ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ. ജമാല്‍ അഹമ്മദിന് കെ.ജി.എം.ഒ.എ പുരസ്‌കാരം. അഡ്മിനിസ്‌ട്രേറ്റീവ് കാഡറിലുള്ള ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാനത്തെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരത്തിനാണ് ഡോ. ജമാല്‍ അഹമ്മദ് അര്‍ഹനായത്.

ആരോഗ്യവകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍, സൂപ്രണ്ട് എന്നീ നിലകളില്‍ വിവിധ സ്ഥാപനങ്ങളില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

നീലേശ്വരം താലൂക്ക് ആസ്പത്രി സൂപ്രണ്ട്, വയനാട് ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മംഗല്‍പാടി, കുമ്പള സി.എച്ച്.സി, മൊഗ്രാല്‍പുത്തൂര്‍, പുത്തിഗെ പി.എച്ച്.സി എന്നിവിടങ്ങളില്‍ മെഡിക്കല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുരസ്‌കാരം 19ന് കോട്ടയം കുമരകത്ത് നടക്കുന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമ്മാനിക്കും.

Similar News