ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; റഹ്‌സ മറിയമിന് ഗോള്‍ഡ് മെഡല്‍
By : Sub Editor
Update: 2024-12-11 10:32 GMT
കാസര്‍കോട്: രാവണേശ്വരം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ റഹ്‌സ മറിയം സ്വര്‍ണ മെഡല്‍ നേടി. കരാട്ടെ കുമിത്തെ ഗേള്‍സ് പതിമൂന്ന് വയസ് വിഭാഗത്തില്‍ പ്ലസ് 45 കിലോഗ്രാം മത്സരത്തിലാണ് മെഡല്‍ നേടി സംസ്ഥാനതല മത്സരത്തിലേക്ക് അര്‍ഹത നേടിയത്.
കുമ്പള പെര്‍വാഡ് റഷീദ്-റഷീദ ദമ്പതികളുടെ മകളും എസാ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. കരാട്ടെ ഫിറ്റ്‌നസ് ട്യൂട്ടോറിയല്‍ അധ്യാപകരായ അഷ്‌റഫിന്റെയും സമദിന്റെയും ശിക്ഷണത്തിലാണ് റഹ്‌സ കരാട്ടെ പരിശീലിക്കുന്നത്.