സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ദിനേശ് ഇന്‍സൈറ്റിന് ഇരട്ടനേട്ടം

By :  Sub Editor
Update: 2024-11-30 10:38 GMT

കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ സംസ്ഥാനത്തെ വിവിധ ജില്ലാ സമ്മേളനങ്ങളോട് അനുബന്ധിച്ച് ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന തലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ രണ്ട് വിജയം നേടി കാസര്‍ കോട്ടെ ഫോട്ടോ ഗ്രാഫര്‍ ദിനേശ് ഇന്‍ സൈറ്റ്. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മ ത്സരത്തില്‍ (വിഷയം: സ്ത്രിജീവിതം) ഒന്നാം സ്ഥാനവും തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ മത്സരത്തില്‍ (വിഷയം: ഫുഡ്) രണ്ടാം സ്ഥാനവും ദിനേശ് സ്വന്തമാക്കി. എ.കെ.പി.എ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് അംഗവും ജില്ല നാച്വറല്‍ ക്ലബ്ബ് കോര്‍ഡിനേറും കൂടിയാണ് ദിനേശ് ഇന്‍സൈറ്റ്.

Similar News