മുഴുവന്‍ മാര്‍ക്കും നേടി ജില്ലക്ക് അഭിമാനമായി ദേവിക

By :  Sub Editor
Update: 2025-05-23 09:44 GMT

കാഞ്ഞങ്ങാട്: പ്ലസ്ടു പരീക്ഷ ഫലം വന്നപ്പോള്‍ സയന്‍സ് വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ജില്ലയിലെ ഏക വിദ്യാര്‍ത്ഥിനിയെന്ന നേട്ടവുമായി പി. ദേവിക. രാവണീശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ദേവിക 1200ല്‍ 1200 മാര്‍ക്കും നേട്ടവുമായാണ് ജില്ലയുടെ അഭിമാനമായത്. പടിഞ്ഞാറേക്കര സ്വദേശികളായ പ്രവാസി കുഞ്ഞികൃഷ്ണന്റെയും സിറ്റി നഴ്‌സിങ്ങ് ഹോം ജീവനക്കാരി സുജാതയുടെയും മകളാണ്.

സഹോദരി പി. വിദ്യ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. എഞ്ചിനീയറാകാനാണ് ദേവികയുടെയും ആഗ്രഹം.

Similar News