ഹുസൈന്‍ പടിഞ്ഞാറിന് പുരസ്‌കാരം

Update: 2025-02-21 09:25 GMT

ദുബായ്: കാസര്‍കോട് യു.എ.ഇ തളങ്കര വെസ്റ്റ്ഹില്‍ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വെല്‍ഫെയര്‍@25 തവാസുല്‍ ആഘോഷത്തില്‍ ദുബായിലെ സാമൂഹ്യ-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഹുസൈന്‍ പടിഞ്ഞാറിനെ വെല്‍ഫയേഴ്‌സ് ഇന്‍സ്പിരേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും. സംഘടനയുടെ രൂപീകരണത്തിനും തുടര്‍ന്നും നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പുരസ്‌കാരമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ജലാല്‍ തായല്‍, നിസാം ഹമിദ്, മുബാറക് മസ്‌കത്ത് എന്നിവര്‍ അറിയിച്ചു. ഹുസൈന്‍ പടിഞ്ഞാര്‍ സംഘടനയുടെ പ്രഥമ പ്രസിഡണ്ടാണ്. നാലര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ അദ്ദേഹം വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. പ്രവാസികളെ സംബന്ധിച്ച പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപ്പെടുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 23ന് ദുബായിലെ വെല്‍ഫിറ്റ് അരീനയില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിജയം നേടിയ ഡോ. ഫാത്തിമാ ആസിഫ്, ഡോ. ഇര്‍ഫാനാ ഇബ്രാഹിം, നേഹ ഹുസൈന്‍, കോളിയാട് ആരിഫ ജസ്ബീര്‍, സന നൗഷാദ്, ജസാ ജലാല്‍ എന്നിവരെ സ്വര്‍ണ്ണ മെഡല്‍ നല്‍കി അനുമോദിക്കും. സ്വര്‍ണ്ണ മെഡലിന് പുറമെ എഡ്യൂക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡും നല്‍കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, ദുബായ് കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര സംബന്ധിക്കും.

Similar News