അഡ്വ. കെ. ശ്രീകാന്ത് ഇനി ബി.ജെ.പി കോഴിക്കോട് മേഖലാ പ്രസിഡണ്ട്

By :  Sub Editor
Update: 2025-07-12 10:22 GMT

കാസര്‍കോട്: ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറിയും കാസര്‍കോട് ജില്ലാ മുന്‍ പ്രസിഡണ്ടുമായ അഡ്വ. കെ. ശ്രീകാന്ത് ഇനി പാര്‍ട്ടിയുടെ കോഴിക്കോട് മേഖലാ പ്രസിഡ ണ്ട്. ജില്ലയില്‍നിന്ന് പരിഗണിച്ച ഒരേയൊരു പേര് ശ്രീകാന്തിന്റേതാണ്. ബി.ജെ.പിയുടെ സംഘടനാ സംവിധാന പ്രകാരമുള്ള ആറ് ജില്ലകളുടെ ചുമതലയാണ് കോഴിക്കോട് മേഖലാ സെക്രട്ടറിക്കുള്ളത്. കോഴിക്കോട്-മൂന്ന്, കണ്ണൂര്‍-രണ്ട്, കാസര്‍കോട്-ഒന്ന് എന്നീ ജില്ലകളുടെ ചുമതലയാണ് ഉദുമ സ്വദേശിയായ ശ്രീകാന്ത് വഹിക്കുക.

പാര്‍ട്ടി നല്‍കിയ ഏത് ചുമതലയും സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും പുതിയ ചുമതലക്കായി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. നിരന്തരം അവഗണിക്കപ്പെടുന്ന മലബാറിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാനായിരിക്കും പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News