'കേരളത്തില്‍ എന്റെ പേരിലൊരു റോഡ്; ഞാന്‍ കടപ്പെട്ടിരിക്കുന്നു' - സുനില്‍ ഗവാസ്‌കര്‍

Update: 2025-02-22 04:29 GMT

കാസര്‍കോട്; കേരളത്തില്‍ എന്റെ പേരിലൊരു റോഡ് വന്നതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ തന്റെ പേരിലുള്ള സുനില്‍ ഗവാസ്‌കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം  റോഡ് നാടിന് സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞത്. ഞാന്‍ മുംബൈക്കാരനായിട്ടും അവിടുത്തെ ഒരു റോഡിനോ തെരുവിനോ എന്റെ പേര് വന്നിട്ടില്ലെന്നും കാസര്‍കോട് ഇങ്ങനെയൊരു റോഡ് വന്നതില്‍ എല്ലാവരോടും നന്ദി അറിയിക്കുന്നു എന്നും ഗവാസ്‌കര്‍ പറഞ്ഞു. ചെട്ടുംകുഴി റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സുനിൽ gavaskarinbt

Full View