വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇനി വോയ്‌സ് ചാറ്റ്; പുതിയ ഫീച്ചറിനെ കുറിച്ച് അറിയാം
ജനകീയ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു. ഇനി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വോയ്‌സ് ചാറ്റ് ഫീച്ചര്‍ ഉണ്ടാവും. ഉപയോക്താക്കള്‍ക്ക് തത്സമയം ഇനി ശബ്ദ സംഭാഷണം നടത്താം. ഇനി കൂട്ടായി ഒരു വിഷയം ചര്‍ച്ച ചെയ്യുന്നതിന് വീഡിയോ കോളോ വോയ്‌സ് കോളോ വാട്‌സ്്ആപ്പില്‍ ചെയ്യേണ്ടതില്ല. പുതിയ വോയ്‌സ്ചാറ്റ് ഫീച്ചറിലൂടെ എല്ലാവര്‍ക്കും സംസാരിക്കാം. പുതിയ ഫീച്ചറിലൂടെ ഓഡിയോ ചാറ്റില്‍ പങ്കാളികളാകുന്നവര്‍ക്ക് ന്യൂസ്, പ്രധാന ഷോകള്‍, പരിപാടികള്‍ എല്ലാം പങ്കുവെക്കാവുന്നതാണ്. ഉപയോക്താക്കള്‍ക്ക് ഇനി പ്രത്യേകം വിളിക്കാതെ തന്നെ ഓഡിയോ ചാറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്. വാട്‌സ്ആപ്പിലെ കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പുകളിലാണ് വോയ്‌സ് ചാറ്റ് പ്രാവര്‍ത്തികമാകുക. ഇതില്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാം അല്ലെങ്കില്‍ വിട്ടുപോകാം.