ബഹിരാകാശത്ത് നിന്നുള്ള 'സ്‌മൈലി ഫെയ്സ്'; ലോകമെമ്പാടും ദൃശ്യമാകുന്ന അപൂര്‍വ ഗ്രഹ വിന്യാസം

ഏപ്രില്‍ 25 വെള്ളിയാഴ്ച സൂര്യോദയത്തിന് മുമ്പ് കിഴക്കന്‍ ചക്രവാളത്തില്‍ വ്യക്തമായ കാഴ്ചയുള്ള ആര്‍ക്കും ഈ വിന്യാസം ദൃശ്യമാകും.;

Update: 2025-04-19 10:36 GMT

ന്യൂയോര്‍ക്ക്: അടുത്ത ആഴ്ച സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് ലോകമെമ്പാടുമുള്ള ആകാശ നിരീക്ഷകര്‍ക്ക് ആകര്‍ഷകമായ ഒരു പ്രപഞ്ച പ്രദര്‍ശനം കാണാം. മൂന്ന് ആകാശഗോളങ്ങള്‍ അടുത്ത് സംയോജിച്ച് പ്രത്യക്ഷപ്പെടുന്ന അപൂര്‍വ കാഴ്ചയാണ് അത്. ശുക്രന്‍, ശനി, ഒരു നേര്‍ത്ത ചന്ദ്രക്കല എന്നിവയുടെ ക്രമീകരണം ആകാശത്ത് പുഞ്ചിരിക്കുന്ന മുഖത്തിന് സമാനമായ ഒരു സവിശേഷ ദൃശ്യ പ്രതിഭാസം സൃഷ്ടിച്ചേക്കാം എന്ന് നാസ/ജെപിഎല്‍ സൗരയൂഥ അംബാസഡര്‍ ബ്രെന്‍ഡ കല്‍ബെര്‍ട്ട് സണ്‍ പറയുന്നു.

രണ്ട് ഗ്രഹങ്ങള്‍ 'പുഞ്ചിരിയുടെ' 'കണ്ണുകള്‍' ആയി പ്രവര്‍ത്തിക്കും, സൂക്ഷ്മമായ ചന്ദ്രക്കല 'വായ' രൂപപ്പെടുത്തുന്നു, എന്നും കല്‍ബെര്‍ട്ട് സണ്‍ പറയുന്നു. രണ്ട് ഗ്രഹങ്ങളില്‍ ശുക്രന്‍ ആയിരിക്കും ഏറ്റവും തിളക്കമുള്ളത്.

ഏപ്രില്‍ 25 വെള്ളിയാഴ്ച സൂര്യോദയത്തിന് മുമ്പ് കിഴക്കന്‍ ചക്രവാളത്തില്‍ വ്യക്തമായ കാഴ്ചയുള്ള ആര്‍ക്കും ഈ വിന്യാസം ദൃശ്യമാകും.

'ഞാന്‍ സ്റ്റെല്ലേറിയം സോഫ് റ്റ് വെയര്‍ പരിശോധിച്ചു, ഭൂമിയിലെ വ്യത്യസ്ത പോയിന്റുകളിലേക്ക് പോയി, ഇത് ഒരു ആഗോള കാര്യമാണ്,' എന്നാണ് കല്‍ബെര്‍ട്ട് സണ്‍ ഫോക്‌സ് വെതറിനോട് പറഞ്ഞത്. 'അതുകൊണ്ടുതന്നെ ഒരു നല്ല സ്ഥാനത്ത് നിന്നും നോക്കുകയാണെങ്കില്‍ ഭൂമിയിലുള്ള ആര്‍ക്കും ഈ പ്രതിഭാസം കാണാന്‍ കഴിയും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂര്‍ണ്ണ സൂര്യഗ്രഹണം പോലെ ഒരു പ്രധാന ജ്യോതിശാസ്ത്ര സംഭവമായി ഇതിനെ കണക്കാക്കുന്നില്ലെങ്കിലും, അതിരാവിലെ എഴുന്നേല്‍ക്കുന്നവര്‍ക്ക് ഇത് മനോഹരവും അസാധാരണവുമായ ഒരു കാഴ്ച പ്രദാനം ചെയ്യുന്നു.

സൂര്യോദയത്തോട് അടുത്ത് ചന്ദ്രന്‍ ഉദിക്കുന്നതിനാല്‍, ആകാശത്ത് നിന്നുള്ള പുഞ്ചിരി കാണാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ അനുവദിക്കൂ എന്നതിനാല്‍, കാഴ്ച പരിമിതമായിരിക്കും.

'സ്‌മൈലി ഫെയ്‌സ്' സംയോജനത്തെ ഈ മാസം നക്ഷത്ര നിരീക്ഷകരെ ആകര്‍ഷിക്കുന്ന നിരവധി ആകാശ സംഭവങ്ങളുടെ പരമ്പരകളില്‍ ഉള്‍പ്പെടുത്താംവുന്നതാണ്. ഏപ്രില്‍ 21-22 രാത്രികളില്‍ ലിറിഡ് ഉല്‍ക്കാവര്‍ഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അപൂര്‍വ സംഭവമുണ്ടാകുക. നഗ്‌നനേത്രങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ കാണാന്‍ കഴിയും എന്നതും ഇതിന്റെ പ്രത്യേകതയാണ്.

Similar News