ഐപിഎല്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി മത്സരങ്ങള്‍ സൗജന്യമായി കാണാം, ജിയോ ഹോട്ട് സ്റ്റാര്‍ ആക്സസ് പ്ലാന്‍ തീയതി നീട്ടി

സ്ട്രീമിംഗ് സേവനത്തിലേക്കുള്ള സബ്സ്‌ക്രിപ്ഷന് പുറമേ, ജിയോ 50 ദിവസത്തേക്ക് ഒരു ജിയോ ഫൈബര്‍ അല്ലെങ്കില്‍ ജിയോ എയര്‍ ഫൈബര്‍ ട്രയലും വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ഹോം എന്റര്‍ടൈന്‍മെന്റ് അനുഭവം നല്‍കുന്നു.;

Update: 2025-04-08 11:43 GMT

മുംബൈ: ഐപിഎല്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. റിലയന്‍സ് ജിയോ അവരുടെ പ്രത്യേക ഐപിഎല്‍ റീചാര്‍ജ് പ്ലാനിന്റെ വാലിഡിറ്റി വര്‍ധിപ്പിച്ചു. ഇതോടെ ഉപയോക്താക്കള്‍ക്ക് ഇനി അധിക ചാര്‍ജ് ഇല്ലാതെ തന്നെ ജിയോ ഹോട്ട് സ്റ്റാറില്‍ ഐപിഎല്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കും.

നേരത്തെ ഈ ഓഫര്‍ മാര്‍ച്ച് 31 വരെ ആയിരുന്നു. എന്നാല്‍ ഐപിഎല്‍ ആരാധകരുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് കമ്പനി ഓഫര്‍ ഏപ്രില്‍ 15 വരെ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഈ അണ്‍ലിമിറ്റഡ് ഓഫര്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് 299 രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്കൊപ്പം ജിയോ ഹോട്ട് സ്റ്റാറിലേക്കുള്ള സൗജന്യ സബ് സ്‌ക്രിപ്ഷന്‍ ആസ്വദിക്കാം. കൂടാതെ ജിയോ എയര്‍ഫൈബര്‍, അതിന്റെ വയര്‍ലെസ് ബ്രോഡ് ബാന്‍ഡ് സേവനം, ജിയോഫൈബര്‍ എന്നിവയുടെ സൗജന്യ ട്രയലും ഇതിനൊപ്പം ആസ്വദിക്കാം.

നിലവിലുള്ളതും പുതിയതുമായ ജിയോ ഉപഭോക്താക്കള്‍ക്ക് 299 രൂപയോ അതില്‍ കൂടുതലോ വിലയുള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാമെന്നും 90 ദിവസത്തെ സൗജന്യ ജിയോ ഹോട്ട് സ്റ്റാര്‍ ആക്സസ് നേടാമെന്നും കമ്പനി പറയുന്നു. മൊബൈല്‍ ഡിവൈസുകളിലും ടിവികളിലും 4കെ സ്ട്രീമിംഗ് ഈ ഓഫര്‍ അനുവദിക്കും. ജിയോയുടെ മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും ഇപ്പോഴും അണ്‍ലിമിറ്റഡ് ഓഫര്‍ ലഭിക്കും.

അതേസമയം, ജിയോ നെറ്റ് വര്‍ക്കിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് 299 രൂപയുടെ പുതിയ സിം അല്ലെങ്കില്‍ ഉയര്‍ന്ന വിലയുള്ള പ്ലാന്‍ വാങ്ങാം. അണ്‍ലിമിറ്റഡ് 5ജി ഇന്റര്‍നെറ്റ് ലഭിക്കാന്‍ അവര്‍ പ്രതിദിനം 2ജിബി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യേണ്ടിവരും.

നിലവിലുള്ള ജിയോ ഉപയോക്താക്കള്‍ക്ക് 299 രൂപയുടെ പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാം. ഇത് പരിധിയില്ലാത്ത വോയ്സ് കോളുകള്‍, പ്രതിദിനം 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്.എം.എസ് എന്നിവ നല്‍കുന്നു. ജിയോ ക്ലൗഡ്, ജിയോ ടിവി പോലുള്ള ബണ്ടില്‍ ചെയ്ത ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസും ഇതില്‍ ഉള്‍പ്പെടുന്നു.

സ്ട്രീമിംഗ് സേവനത്തിലേക്കുള്ള സബ്സ്‌ക്രിപ്ഷന് പുറമേ, ജിയോ 50 ദിവസത്തേക്ക് ഒരു ജിയോ ഫൈബര്‍ അല്ലെങ്കില്‍ ജിയോ എയര്‍ ഫൈബര്‍ ട്രയലും വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ഹോം എന്റര്‍ടൈന്‍മെന്റ് അനുഭവം നല്‍കുന്നു.

വൈ-ഫൈ സേവന ഓഫറില്‍ പരിധിയില്ലാത്ത വൈ-ഫൈ ഡാറ്റ, 800+ ഒടിടി ചാനലുകള്‍, 11-ലധികം ഒടിടി ആപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മാര്‍ച്ച് 17ന് മുമ്പ് റീചാര്‍ജ് ചെയ്തതും ഇതിനകം ആക്ടീവായ ബേസ് പ്ലാന്‍ ഉള്ളതുമായ ഉപഭോക്താക്കള്‍ക്ക് 100 രൂപയുടെ പായ്ക്ക് തിരഞ്ഞെടുക്കാമെന്നും ജിയോ പറയുന്നു. ഇത് പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിന്റെ മുഴുവന്‍ വിലയും നല്‍കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നുവെന്നും കമ്പനി പറയുന്നു.

Similar News