'ശ്വാസം മുട്ടി പിടഞ്ഞുവീണു,രക്ഷയായത് ആപ്പിള്‍ വാച്ച്' : ശ്രദ്ധ നേടി കുറിപ്പ്

ആരോഗ്യ സ്ഥിതി തിരിച്ചറിഞ്ഞ വാച്ച് എമര്‍ജന്‍സി നമ്പറായ 911 ലേക്ക് വിളിച്ചുവെന്ന് ടെയ്‌ലര്‍ കുറിച്ചു;

Update: 2025-05-06 06:09 GMT

അപകടത്തിലായ ഒരാളുടെ ജീവന്‍ രക്ഷിച്ചതിന് ടെക് ഭീമന്‍ ആപ്പിള്‍ ഒരിക്കല്‍ കൂടി വാര്‍ത്താപ്രാധാന്യം നേടി ഹീറോ ആവുകയാണ്. ഇത്തവണ ആപ്പിള്‍ വാച്ചിനാണ് ക്രെഡിറ്റ്. റെഡ്ഡിറ്റ് ഉപയോക്താവായ ടെയ്‌ലര്‍ ആണ് തന്റെ അനുഭവം പങ്കുവെച്ചത്. പാര്‍ക്കില്‍വെച്ച് ശ്വാസ തടസ്സം നേരിട്ട് കുഴഞ്ഞ് വീണ ഘട്ടത്തില്‍ ആപ്പിള്‍ വാച്ച് എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ജീവിതവും മരണവും പാതി പാതി ആയി നില്‍ക്കുന്ന ഘട്ടത്തിലാണ് ആപ്പിള്‍ വാച്ച് ഇടപെട്ടതെന്ന് ടെയ്‌ലര്‍ പറയുന്നു. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ ആയിരുന്നു. തന്റെ ആരോഗ്യ സ്ഥിതി തിരിച്ചറിഞ്ഞ വാച്ച് എമര്‍ജന്‍സി നമ്പറായ 911 ലേക്ക് വിളിച്ചുവെന്ന് ടെയ്‌ലര്‍ കുറിച്ചു. 911 ല്‍ നിന്ന് തിരികെ വിളി വന്നു. ഉടന്‍ ടെയ്‌ലറിനെ ആശുപത്രിയിലെത്തിച്ചു. ശ്വാസ കോശത്തില്‍ രക്തം കട്ടപിടിച്ച അവസ്ഥയിലായിരുന്നു.

ആപ്പിള്‍ വാച്ചിലെ എസ്.ഒ.സ് ഫീച്ചറാണ് ടെയ്‌ലറിന് കൈത്താങ്ങായത്. അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ഫീച്ചറാണിത്. നെറ്റ് വര്‍ക്കോ വൈഫൈയോ ഇല്ലെങ്കില്‍ ഇത് പ്രവര്‍ത്തിക്കും. അടിയന്തിര നമ്പറിലേക്ക് വിളിക്കാനും സന്ദേശം അയക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും

Similar News