ഇതാ എയര്‍ ബൈക്ക്; ബൈക്കിനേക്കാള്‍ ഭാരം കുറവ്; മണിക്കൂറില്‍ വേഗത 200 കി.മീ

Update: 2025-05-12 10:35 GMT

ബൈക്കിനേക്കാള്‍ ഭാരം കുറവും മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ കഴിയുന്നതുമായ എയര്‍ ബൈക്ക് വികസിപ്പിച്ചതായി പോളിഷ് കമ്പനി. പറക്കും വാഹനങ്ങള്‍ വികസിപ്പിക്കുന്ന വോളോനോട്ട് കമ്പനിയുടെ സ്ഥാപകന്‍ തോമസ് പാറ്റന്‍ ആണ് എയര്‍ബൈക്ക് വികസിപ്പിച്ചത്. ജെറ്റ് പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എയര്‍ബൈക്കില്‍ ഒരാള്‍ക്ക് മാത്രമേ സഞ്ചരിക്കാനാവൂ. സാധാരണ മോട്ടോര്‍ സൈക്കിളിനേക്കാള്‍ ഏഴ് മടങ്ങ് ഭാരം കുറവുള്ള എയര്‍ബൈക്കില്‍ 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സവിശേഷമായ റൈഡിംഗ് പൊസിഷന്‍, റൈഡറെ മറ്റൊരു അനുഭവതലത്തിലെത്തിക്കും.

സ്റ്റാര്‍ വാര്‍സ് ദിനം എന്ന് അറിയപ്പെടുന്ന മെയ് 4-നാണ് വോളോനോട്ട് എയര്‍ബൈക്ക് പുറത്തിറക്കിയത്. പ്രൊഡക്ഷന്‍ മോഡല്‍ എന്ന് വിപണിയിലെത്തുമെന്നോ വിലയോ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

Similar News