റോഡരികിലെ കൂറ്റന്‍ ബോര്‍ഡുകളും തട്ടുകടകളും വാഹനങ്ങള്‍ക്ക് തടസമാകുന്നു

By :  Sub Editor
Update: 2025-07-22 09:16 GMT

കുമ്പള: വാഹനങ്ങള്‍ക്ക് തടസമായി റോഡരികില്‍ കൂറ്റന്‍ ബോര്‍ഡുകളും തട്ടുകടകളും പെരുകുമ്പോള്‍ അധികൃതര്‍ മൗനം പാലിക്കുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. കുമ്പള ബസ്സ്റ്റാന്റിന് മുന്‍വശത്ത് റോഡരികില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കൂറ്റന്‍ ബോര്‍ഡുകളും ഇതിന് സമീപത്തായി തട്ടുകടകളുമുണ്ട്. ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ബോര്‍ഡുകളും തട്ടുകടകളും കാരണം വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ കഴിയാത്ത സ്ഥിതിയുണ്ടാകുന്നു. അതുപോലെ ബസ്സ്റ്റാന്റില്‍ നിന്ന് ബസുകള്‍ ഇറങ്ങി യാത്രക്കാര്‍ക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് ഇതിന്റെ ഇടയില്‍ പോകണമെങ്കില്‍ കഷ്ടപ്പെടേണ്ടി വരുന്നു. കുമ്പള ടൗണില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ വെച്ചതിനെ ചൊല്ലി പലതവണ സംഘര്‍ഷമുണ്ടായിട്ടുണ്ട്.

Similar News