കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ കുറ്റിക്കാടുകള്‍ പടര്‍ന്ന് പന്തലിച്ചു

Update: 2025-06-28 09:41 GMT

കുമ്പള ഗവ. ആസ്പത്രി റോഡ് കാട് കയറിയ നിലയില്‍

കുമ്പള: കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ കുറ്റിക്കാടുകള്‍ പടര്‍ന്ന് പന്തലിച്ചു. ഇതോടെ കാല്‍നട യാത്രക്കാര്‍ക്ക് വഴി നടന്നുപോകാന്‍ പറ്റാത്ത അവസ്ഥയായി. സ്‌കൂള്‍, മദ്രസ വിദ്യാര്‍ത്ഥികള്‍, തീവണ്ടി യാത്രക്കാരായ കോളേജ് വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍, രോഗികള്‍, ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ആളുകള്‍ നടന്നു പോകുന്ന പ്രധാനപ്പെട്ട റോഡ് കൂടിയാണ്. റോഡിന്റെ ഇരു വശത്തായി കാടുകള്‍ പടര്‍ന്നതോടെ ഇഴജന്തുക്കളുടെ ശല്യം ഏറി വരുന്നതായി പറയുന്നു. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ നടന്നു പോകാന്‍ വഴിയില്ലാത്തതിനാല്‍ കാല്‍നട യാത്രക്കാര്‍ വാഹനങ്ങള്‍ തട്ടാതിരിക്കാന്‍ വേണ്ടി കാട്ടിലേക്കാണ് ഓടി മാറുന്നത്. രാത്രികാലങ്ങളില്‍ നടന്നുപോകുന്നവര്‍ക്ക് ഈ വഴി പേടിസ്വപ്‌നമായി മാറുന്നു. കാട് വെട്ടി മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Similar News