സമസ്ത ശതാബ്ദി സന്ദേശയാത്ര കാസര്‍കോട്ടേക്ക്; 28ന് തളങ്കരയില്‍ സ്വീകരണം

Update: 2025-12-26 10:28 GMT

കാസര്‍കോട്: 2026 ഫെബ്രുവരി നാലുമുതല്‍ എട്ടുവരെ കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്രക്ക് 28ന് കാസര്‍കോട്ട് സ്വീകരണം നല്‍കും. രാവിലെ 10ന് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്ത് നടക്കുന്ന സ്വീകരണ സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ത്വാഖാ അഹ്മദ് മൗലവി അസ്ഹരി അധ്യക്ഷത വഹിക്കും. കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ മുഖ്യാതിഥിയാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ മുഖ്യാതിഥികളാകും. സ്വീകരണ സമ്മേളനത്തിന്റെ മുന്നോടിയായി രാവിലെ ഒന്‍പതിന് തളങ്കരയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ. അബ്ദുല്‍റഹ്മാന്‍ പതാക ഉയര്‍ത്തും. കൂട്ട സിയാറത്തിന് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മജ്ലിസുന്നൂറിന് സയ്യിദ് ഹാദി തങ്ങള്‍ നേതൃത്വം നല്‍കും. സ്വീകരണ സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും. 19ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് മൂന്നു സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര 28ന് വൈകിട്ട് അഞ്ചിന് മംഗളൂരു അഡ്യാര്‍ കണ്ണൂര്‍ മൈതാനിയില്‍ സമാപിക്കും.

പത്രസമ്മേളനത്തില്‍ എം.എസ് തങ്ങള്‍ മദനി, അബ്ദുസ്സലാം ദാരിമി ആലംപാടി, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ് വി ചേരൂര്‍, താജുദ്ദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ബഷീര്‍ ദാരിമി തളങ്കര, ഇര്‍ഷാദ് ഹുദവി ബെദിര പങ്കെടുത്തു.

Similar News