നഗരസഭാ വൈസ് ചെയര്‍മാന്‍: ബെദിരയില്‍ യൂത്ത് ലീഗ് പ്രതിഷേധം

Update: 2025-12-26 10:58 GMT

ബെദിരയില്‍ ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം

കാസര്‍കോട്: കാസര്‍കോട് നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികളെ ജില്ലാ മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ, ബെദിരയില്‍ യൂത്ത് ലീഗ് പ്രതിഷേധം. 'തങ്ങളുടെ പ്രിയ നേതാവിനെ ഒതുക്കി നിര്‍ത്താന്‍ നോക്കേണ്ട... തിരിച്ചടിക്കും കട്ടായം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഒരുകൂട്ടം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. 'വൈസ് ചെയര്‍മാന്‍ കാശിന് വിറ്റു... പാവപ്പെട്ട പ്രവര്‍ത്തകര്‍ക്ക് നീതിയില്ല... ഞങ്ങള്‍ക്കുമുണ്ടൊരു നേതാക്കള്‍... വിഭാഗീയത കാട്ടും നേതാക്കള്‍... ഇല്ലാ ഇല്ലാ മാപ്പില്ല...' തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ന്ന് കേട്ടു. സലാഹുദ്ദീന്‍, സിദ്ദീഖ്, റഫീഖ്, ഫൈസല്‍, സൈനുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.


Similar News