മൊഗ്രാലില്‍ മുള്ളന്‍ പന്നിയുടെ ശല്യം വ്യാപകം; നിരവധി തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചു

Update: 2025-12-10 10:10 GMT

മൊഗ്രാല്‍: പന്നിക്ക് പിന്നാലെ മുള്ളന്‍ പന്നികളും കൃഷികള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ദുരിതത്തില്‍. മൊഗ്രാല്‍ വലിയ നാങ്കി റോഡിലെ കെ. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പറമ്പില്‍ 3 വര്‍ഷം മുമ്പ് നട്ടുപിടിപ്പിച്ച 15 ഓളം തെങ്ങിന്‍ തൈകളാണ് കഴിഞ്ഞദിവസം രാത്രി മുള്ളന്‍ പന്നി നശിപ്പിച്ചത്. തെങ്ങിന്‍ തൈകളുടെ അടിവേരിളക്കി തൈകള്‍ മറിച്ചിട്ടാണ് നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊഗ്രാലിലെ വിവിധ ഭാഗങ്ങളില്‍ പന്നികളുടെ ആക്രമണമുണ്ടായിരുന്നു. വീട്ടുപറമ്പിലെ വാഴകളാണ് അന്ന് വ്യാപകമായി നശിപ്പിച്ചത്. അന്ന് പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. കൃഷി ഇടങ്ങളിലെ വന്യമൃഗ ശല്യം തടയാന്‍ ഒരുപാട് പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും കര്‍ഷകരുടെ സംരക്ഷണത്തിന് ഉപകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

മുള്ളന്‍ പന്നി നശിപ്പിച്ച തെങ്ങിന്‍ തൈകള്‍

Similar News