ബോവിക്കാനത്ത് നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാര്‍ പുതിയ അടവ് നയം സ്വീകരിക്കുംമെന്നും അതിതീവ്ര ദരിദ്രമുക്ത കേരളം പ്രഖ്യാപനം, സ്ത്രീ സുരക്ഷ പദ്ധതി തുടങ്ങിയ തട്ടിപ്പുകള്‍ ഇതിനുദാഹരണമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. പിണറായി വിജയന്റെ അറിവും സമ്മതത്തോടും കൂടിയാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള നടന്നതെന്നും മോദിയുടെയും അമിത് ഷായുടെയും മുന്നില്‍ വിനീത ദാസനായി നിന്നത് കൊണ്ടാണ് ഇപ്പോള്‍ എസ്.ഐ.ടിയുടെ അന്വേഷണം പോലും മന്ദഗതിയിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുളിയാര്‍ യു.ഡി.ഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. അശോക് കുമാര്‍ സ്വാഗതം പറഞ്ഞു. ബി.എം. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡണ്ട് പി.സി വിഷ്ണുനാഥ് മുഖ്യ പ്രഭാഷണം നടത്തി. ഈ തിരഞ്ഞെടുപ്പ്ല്‍ 60 ശതമാനത്തിലധികം ഭരണസമിതികളും യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, ഹക്കീം കുന്നില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാര്‍, യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം കണ്‍വീനര്‍ കെ.ബി മുഹമ്മദ് കുഞ്ഞി, നേതാക്കളായ എംസി. പ്രഭാകരന്‍, ധന്യ സുരേഷ്, ടി. ഗോപിനാഥന്‍ നായര്‍, ഗോപകുമാര്‍, ബി.സി. കുമാരന്‍, രാജന്‍ പെരിയ, പ്രമോദ് കുമാര്‍ പെരിയ, ബി.കെ. ഹംസ, യു.ഡി.എഫ് ജില്ലാ-ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികള്‍ സംസാരിച്ചു.