മുജീബ് അഹ്മദിനെ കെ.എസ്.എസ്.ഐ.എ. ജില്ലാ കമ്മിറ്റി അനുമോദിച്ചു

By :  Sub Editor
Update: 2025-10-16 10:35 GMT

ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്സ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി മുജീബ് അഹ്മദിന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ.) ജില്ലാ കമ്മിറ്റി നല്‍കിയ അനുമോദന യോഗത്തില്‍ കെ.എസ്.എസ്.ഐ.എ. മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രന്‍ ഉപഹാരം കൈമാറുന്നു

കാസര്‍കോട്: ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് ദേശീയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് അഹ്മദിനെ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ. എ.) ജില്ലാ കമ്മിറ്റി അനുമോദിച്ചു. വിദ്യാനഗര്‍ വ്യവസായ ഭവനില്‍ നടന്ന ചടങ്ങില്‍ കെ.എസ്.എസ്.ഐ.എ. മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രന്‍ ഉപഹാരം കൈമാറി. കെ.എസ്.എസ്.ഐ.എ. ജില്ലാ സെക്രട്ടറിയായ മുജീബ് അഹ്മദിന്റെ നേട്ടം പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണെന്ന് കെ. രവീന്ദ്രന്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എസ്. രാജാറാം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ പ്രസിഡണ്ടുമാരായ കെ. അഹമദ് അലി, കെ.ടി. സുഭാഷ് നാരായണന്‍, പി.വി. രവീന്ദ്രന്‍, ട്രഷറര്‍ അഷ്‌റഫ് മധൂര്‍, കമ്മിറ്റി അംഗങ്ങളായ ഉദയന്‍. സി, കെ. മുഹമ്മദ് അലി റെഡ്വുഡ്, ലാലു ജോസഫ്, മനോജ്. കെ.ആര്‍, അലി നെട്ടാര്‍, അനസ് ഡയമണ്ട് എന്നിവര്‍ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി പ്രസീഷ് കുമാര്‍ എം. സ്വാഗതവും ജയേഷ് കെ. ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.


Similar News