INAUGURATION | മധൂര്‍ ശ്രീ മദറു മഹാദ്വാര ഗോപുരം ഉദ് ഘാടനം ചെയ്തു
By : Online correspondent
Update: 2025-03-29 11:30 GMT
മധൂര്‍: മധൂര്‍ ശ്രീ മദറു മഹാമാതേ മൊഗേറ സമാജ ആഭിമുഖ്യത്തില്‍ ഉളിയത്തടുക്ക മൂല സ്ഥാനത്ത് നിര്‍മിച്ച മദറു മഹാദ്വാറ ഗോപുരം എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. മദറു മഹാമാതേ മൊഗേറ സമാജം പ്രസിഡണ്ട് വസന്ത അജക്കോട് അധ്യക്ഷത വഹിച്ചു.
രാധാകൃഷ്ണ ഉളിയത്തടുക്ക, ശങ്കര ദര്‍ബെത്തടുക്ക, ആനന്ദ കെ. മവ്വാര്‍, രാമപ്പ മഞ്ചേശ്വരം, കൃഷ്ണദാസ് ദര്‍ബേത്തട് ക്ക, ഡി. ഗോപാല, ബി. സുധാകര, നിറ്റോണി ബന്തിയോട്, എ. അനില്‍ കുമാര്‍, പൂര്‍ണിമ നീരാളി, സുന്ദരി മാര്‍പാനടുക്ക, ജയാ രാമപ്പ, സുന്ദര മലങ്കയ്, സുനന്ദ ടീച്ചര്‍, ശശികല ടീച്ചര്‍, രാജേഷ് പെരിയടുക്ക എന്നിവര്‍ സംബന്ധിച്ചു.