എല്‍.ഡി.എഫിന്റേത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം -രാജീവ് ചന്ദ്രശേഖര്‍

By :  Sub Editor
Update: 2025-04-29 11:18 GMT

ബി.ജെ.പി. കാസര്‍കോട് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ സംഘടിപ്പിച്ച വികസിത കേരള കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: വികസനത്തിന് വോട്ട് തേടി കേരളത്തില്‍ അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും നല്‍കിയതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബി.ജെ.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരള കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സര്‍വ്വ മേഖലയിലും പരാജയപ്പെട്ടിരിക്കുകയാണെന്നും ബി.ജെ.പി. അധികാരത്തില്‍ വന്നാലെ കേരളത്തില്‍ വന്‍ വികസനം സാധ്യമാകുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ആയ ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ അദ്ദേഹത്തിന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ജില്ലാ പ്രസിഡണ്ട് എം.എല്‍. അശ്വിനി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.ആര്‍. സുനില്‍ സ്വാഗതം പറഞ്ഞു. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. എ.പി. അബ്ദുല്ല കുട്ടി, അഡ്വ. എസ്. സുരേഷ്, അഡ്വ. കെ. ശ്രീകാന്ത്, അനൂപ് ആന്റണി, എം. സഞ്ചീവ ഷെട്ടി, സുരേഷ് കുമാര്‍ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, അഡ്വ. ബാലകൃഷ്ണ ഷെട്ടി, അഡ്വ. നാരായണ ഭട്ട്, വി. രവീന്ദ്രന്‍, കെ. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.


Similar News