HONOURING I ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനെ കെ.എസ്.എസ്.ഐ.എ അനുമോദിച്ചു

Update: 2025-03-24 14:51 GMT

ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിന് നല്‍കിയ അനുമോദന ചടങ്ങില്‍ കെ.എസ്.എസ്.ഐ.എ. ജില്ലാ പ്രസിഡണ്ട് എസ്. രാജാറാം ഉപഹാരം സമ്മാനിക്കുന്നു

കാസര്‍കോട്: ഡിജിറ്റല്‍ സര്‍വ്വെ-വനിതാ ശിശു വികസനം- തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നൂതനാശയങ്ങള്‍ തുടങ്ങിയ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ജില്ലാ കലക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരങ്ങള്‍ ലഭിച്ച ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.എ.എസിനെ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ.) കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.

ജില്ലാ പ്രസിഡണ്ട് എസ്. രാജാറാം അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, കെ.എസ്.എസ്.ഐ.എ മുന്‍ പ്രസിഡണ്ടുമാരായ കെ. രവീന്ദ്രന്‍, പി.വി രവീന്ദ്രന്‍, കെ.ടി സുഭാഷ് നാരായണന്‍, ബി.വി കക്കില്ലായ, കെ. അഹ്‌മദലി, ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി സുഗതന്‍, ജോയിന്റ് സെക്രട്ടറി പ്രസീഷ് കുമാര്‍, മുഹമ്മദലി റെഡ് വുഡ്, എ. പ്രസന്ന ചന്ദ്രന്‍, ഉദയന്‍ സി, കെ.പി മുരളി കൃഷ്ണ, അശോക് കുമാര്‍ ടി.പി, കെ.വി രാമചന്ദ്രന്‍, ലാലു ജോസഫ്, ഉമാവതി പി.കെ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുജീബ് അഹ് മദ് സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് മധൂര്‍ നന്ദിയും പറഞ്ഞു.

Similar News